ഏതന്‍സ്: രാജ്യത്തിന്റെ പേരിനെ ചൊല്ലി ഗ്രീസുമായി പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന തര്‍ക്കത്തിനു പരിഹാരമായി മാസിഡോണിയ പേരു മാറുന്നു. ഇനിമുതല്‍ മാസിഡോണിയ 'റിപ്പബ്ലിക് ഓഫ് നോര്‍ത്ത് മാസിഡോണിയ' എന്ന പേരില്‍ അറിയപ്പെടും.
ഗ്രീസ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിലാണ് എംപിമാര്‍ പേരു മാറ്റത്തെ അനുകൂലിച്ചത്. 300 അംഗ പാര്‍ലമെന്റില്‍ 153 എംപിമാരാണ് ഇതിനെ അനുകൂലിച്ച് രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ജൂണില്‍ മാസിഡോണിയയും ഗ്രീസും കരാറില്‍ ഒപ്പുവെച്ചിരുന്നു.
1991-ല്‍ യുഗോസ്ലാവിയയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മാസിഡോണിയയെന്ന പേര് സ്വീകരിച്ചതോടെയാണ് ആ രാജ്യവും ഗ്രീസുമായി പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. ഗ്രീസിന്റെ വടക്കന്‍ പ്രവിശ്യയുടെയും പേര് മാസിഡോണിയയെന്നാണ്. ഈ പ്രദേശത്തിന് മേല്‍ മാസിഡോണിയ അവകാശമുന്നയിച്ചേക്കുമോയെന്ന ഭീതിയെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon