ഇത്തവണത്തെ ഹോക്കി ലോകകപ്പിന് ഒഡീഷയിലെ ഭുവനേശ്വറില്‍ വര്‍ണാഭമായ തുടക്കം കുറിച്ച് കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ സാംസ്‌കാരിക തനിമയും കാലാ കായിക പാരമ്പര്യവും നിറഞ്ഞുനിന്നപ്പോള്‍ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണോജ്വലമായ പരിപാടിയ്ക്ക് മാറ്റേകി. മാത്രമല്ല,ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും നടി മാധുരി ദീക്ഷിതും പരിപാടിയിലെ മുഖ്യ വേദിയില്‍ ചുവടുകള്‍വെയ്ക്കുകയുണ്ടായി. ചടങ്ങിനിടയില്‍ ഹോക്കി ലോകകപ്പിന്റെ അവതരണ ഗാനം വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. ഗാനരചയിതാവായ ഗുല്‍സാറിന്റെ വരികള്‍ക്ക് ലോക പ്രശസ്ത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍ ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൂടാതെ,ജയ് ഹിന്ദ് ഇന്ത്യ എന്ന ഗാനത്തിന്റെ വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയവഴി വമ്പന്‍ ഹിറ്റായി മാറിക്കഴിഞ്ഞിരുന്നു. അവതരണഗാനം ഉള്‍പ്പെടെ റഹ്മാന്‍ വേദിയില്‍ പ്രത്യേക പരിപാടികള്‍ അവതരിപ്പിച്ചു.
ഇതിനെല്ലാം പുറമെ ആയിരത്തോളം കലാകാരന്മാരെ അണിനിരത്തിയ നൃത്ത പരിപാടിയായിരുന്നു ചടങ്ങിലെ മുഖ്യ ആകര്‍ഷണം. നൂപുര്‍ മഹാജന്‍ ആണ് ദി എര്‍ത്ത് സോങ് എന്ന പേരില്‍ അവതരിപ്പിച്ച നൃത്ത നാടകം എഴുതിയതും സംവിധാനം ചെയ്തതും. മാധുരി ദീക്ഷിതും ഷാരൂഖ് ഖാനും ഒന്നിച്ച നൃത്തച്ചുവടില്‍ കലാകാരന്മാര്‍ക്കൊപ്പം പ്രേക്ഷകരെ വിസ്മയ ലോകത്തെത്തിച്ചു. രാഷ്ട്രീയ കലാ കായിക സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.ലോകകപ്പിനെത്തിയ പതിനാറ് ടീമിന്റെ ക്യാപ്റ്റന്മാരെയും പ്രത്യേകമായി വേദിയിലേക്ക് ആനയിച്ചു. ഹോക്കി സ്റ്റിക് ഏന്തിയ ആദിവാസി കുട്ടികളായിരുന്നു ക്യാപ്റ്റന്‍മാരെ വരവേറ്റത്. കൂടാതെ,ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങിന് കാണികളുടെ പ്രത്യേക ആര്‍പ്പുവിളികളുമുണ്ടായി. ശേഷം,ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ലോകകപ്പ് ഹോക്കിക്ക് തുടക്കമായതായി പ്രഖ്യാപിച്ചു.
ഹോക്കിയുടെ ചരിത്രത്താളുകളിലേയ്ക്ക്
ഹോക്കിയുടെ ചരിത്രത്താളുകളിലേയ്ക്ക് കടന്നുചെല്ലുമ്പോള്‍ അറിയാന്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കിയുണ്ട്. 200 BC മുതല്‍ തന്നെ പുരാതന ഗ്രീസില്‍ ഹോക്കിയ്ക്ക് സമാനമായ കളി നിലവിലുണ്ടായിരുന്നു.മാത്രമല്ല,കിഴക്കന്‍ ഏഷ്യയില്‍ സമാനരീതിയിലുള്ള കളി 300 BCയില്‍ നിലവിലുണ്ടായിരുന്നു. മംഗോളിയയിലും ചൈനയിലും ദാവോയര്‍ പ്രദേശങ്ങളിലും ഹോക്കിയ്ക്ക് സമാനമായ ബെയ്ക്കു (ദാവോയര്‍ ഹോക്കി) ഏകദേശം ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലവിലുണ്ടായിരുന്നു.ഇതിനുപുറമെ, 1363ല്‍ തന്നെ 'ഹോക്കി' എന്ന വാക്കു എഡ്വേര്‍ഡ് മൂന്നാമന്റെ ഒരു വിളംബരത്തില്‍ രേഖപ്പെടുത്തിയിരുക്കുന്നതായി കാണാന്‍ കഴിയുന്നതാണ്.
പ്രധാനപ്പെട്ട ഹോക്കി മല്‍സരപരമ്പരകള്‍
ലോകകപ്പ് ഹോക്കി : പ്രധാനപ്പെട്ട ഹോക്കി മല്‍സരപരമ്പരകളില്‍ ഒന്നാണ് ലോകകപ്പ് ഹോക്കി. നാലുവര്‍ഷത്തിലൊരിക്കലാണ് ലോകകപ്പ് ഹോക്കി മല്‍സരങ്ങള്‍ നടക്കുന്നത്. ഇതിന്റെ തുടക്കം 1971-ല്‍ ബാര്‍സിലോണയിലാണ്. പാകിസ്താനായിരുന്നു ആദ്യ ലോകകപ്പ് ഹോക്കി കിരീടം നേടിയത്. തുടക്കത്തില്‍ രണ്ടുവര്‍ഷം കൂടുമ്പോഴായിരുന്നു ലോകകപ്പ് നടന്നിരുന്നത്, പിന്നീട് ഇത് ഇടവേള മൂന്നുവര്‍ഷവും തുടര്‍ന്ന് നാലുവര്‍ഷവുമായിട്ടാണ് നടത്തുന്നത്.ഒടുവില്‍ ലോകകപ്പ് ഹോക്കി 2010-ല്‍ ദില്ലിയിലാണ് നടന്നത്. ഫൈനലില്‍ ജര്‍മനിയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ജേതാക്കളുമായി.
ചാമ്പ്യന്‍സ് ട്രോഫി: പ്രധാനപ്പെട്ട ഹോക്കി മല്‍സരപരമ്പരകളില്‍ രണ്ടാമത്തേത് ചാമ്പ്യന്‍സ് ട്രോഫിയാണ്. ഇത് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഹോക്കിയാണ്. ഇതിന്റെ ആരംഭം 1978-ല്‍ ലാഹോറിലാണ്. വര്‍ഷാവര്‍ഷം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മല്‍സരപരമ്പരയാണ്. മാത്രമല്ല, ലോകറാങ്കിങ്ങില്‍ മുന്‍പന്തിയിലുള്ള ടീമുകള്‍, റൗണ്ട് റോബിന്‍ അടിസ്ഥാനത്തിലാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റുമുട്ടുന്നത്.
1936-ലെ ഇന്ത്യന്‍ ഹോക്കി ടീം ബെര്‍ലിന്‍ ഒളിമ്പിക്‌സില്‍ നിന്ന്
1936-ലെ ഇന്ത്യന്‍ ഹോക്കി ടീം ബെര്‍ലിന്‍ ഒളിമ്പിക്‌സില്‍ നിന്ന് ചരിത്രത്തിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം.ഒളിമ്പിക്‌സ് ഹോക്കിയില്‍ ഏറ്റവുമധികം സ്വര്‍ണ്ണം നേടിയത് (8 തവണ) ഇന്ത്യയാണ്. മാത്രമല്ല,ദേശീയ പുരുഷ ടീമാണ് ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്‌സില്‍ 8 സ്വര്‍ണ്ണവും നേടിയത്.1928 മുതല്‍ 1956 വരെയുള്ള ഒളിമ്പിക്‌സികളില്‍ തുടര്‍ച്ചയായി നേടിയ 6 സ്വര്‍ണ്ണം ഉള്‍പ്പെടെ 8 സ്വര്‍ണ്ണമെഡലുകളും ഒരു വെള്ളിമെഡലും 2 വെങ്കലമെഡലുകളും ഹോക്കിയില്‍ ദേശീയ പുരുഷ ടീം ഇന്ത്യക്കു വേണ്ടി നേടിയിട്ടുണ്ട്. കൂടാതെ,ഒളിമ്പിക്‌സ് ഹോക്കിയില്‍ ഏറ്റവുമധികം ഗോള്‍ നേടിയത് ഇന്ത്യക്കാരനായ സുരീന്ദര്‍ സിങ് സോഥിയാണ്. മോസ്‌കോ ഒളിമ്പിക്‌സില്‍,16 ഗോളുകളാണ് അദ്ദേഹം നേടിയിരുന്നത്. ഇന്ത്യന്‍ വനിതാ ഹോക്കി ടീം പങ്കെടുത്ത ആദ്യ ഒളിമ്പിക്‌സ് 1980-ലെ മോസ്‌കോ ഒളിമ്പിക്‌സ് ആയിരുന്നു. ഇന്ത്യ ആദ്യമായി ലോകകപ്പ് ഹോക്കി കിരീടം നേടിയത് 1975ല്‍ അണ്. ഫൈനലില്‍ പാകിസ്താനെ 2-1ന് തോല്പിച്ചാണ് അജിത് പാല്‍ നായകനായിരുന്ന ഇന്ത്യന്‍ ഹോക്കി സംഘം ഈ കിരീടം അന്ന് സ്വന്തമാക്കിയത്.ഹോക്കിയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും മഹാനായ കളിക്കാരിലൊരാളായി ഒരാളായി കണക്കാക്കുന്നത് ധ്യാന്‍ ചന്ദ് ഇന്ത്യക്കാരനായിരുന്നു. ഹോക്കി മന്ത്രികന്‍ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ ജന്മദിനമാണ് (ഓഗസ്റ്റ് 29) ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുളള ഹോക്കി ടുര്‍ണ്ണമെന്റ് ആണ് ബെയ്ന്റണ്‍ കപ്പ്.
2018 ലെ പുരുഷ ഹോക്കി ലോകകപ്പിനെക്കുറിച്ച്
2018 ലെ പുരുഷ ഹോക്കി ലോകകപ്പിനെക്കുറിച്ച് അറിയേണ്ടേ. തുടങ്ങുകയായി ഇതിന്റെ അങ്കം കുറി. അതും ഹോക്കി ലോകകപ്പിന്റെ 14-ാം എഡിഷന്‍. ഇത് നവംബര്‍ 28 മുതല്‍ 16 ഡിസംബര്‍ വരെയാണ് നടക്കുന്നത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ഈ പരിപാടി നടക്കുന്നത്. പുരുഷ ഹോക്കി ലോകകപ്പിന്റെ യോഗ്യതയില്‍ ടീമുകളുടെ എണ്ണം 16 ആയി കൂടിയതിനാല്‍ പുതുക്കിയ യോഗ്യതാ പരിശോധന ജൂലൈ2015 ല്‍ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എല്ലാ ഭൂഖണ്ഡങ്ങളില്‍നിന്നുള്ള ചാമ്പ്യന്മാര്‍ക്കും ആതിഥേയരാജ്യത്തിനും ഓട്ടോമാറ്റിക്കായി സ്ഥാനം ലഭിക്കും എന്നതായിരുന്നു വ്യവസ്ഥ. കൂടാതെ 11/10 സ്ഥാനങ്ങളില്‍ 2016-17 ടൂര്‍ണമെന്റില്‍ എത്തിയ ഇനിയും യോഗ്യതനേടാത്ത ടീമുകളെയും ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തി. ഇനിയുള്ള പതിനാറ് ടീമുകള്‍, ടൂര്‍ണമെന്റിന് മുന്‍പുള്ള റാങ്കിങ്ങുകള്‍ നല്‍കിയിരിക്കുന്നു, ഈ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നു.മാത്രമല്ല, ഇതില്‍ ഇന്ത്യ ആതിഥേയരാജ്യമായും ഭൂഖണ്ഡത്തിലെ ചാമ്പ്യന്മാരായും തെരഞ്ഞെടുക്കപ്പെട്ടതുകൊണ്ട് ഒരു ക്വാട്ട ചൈനക്കുനല്‍കിയിരിക്കുന്നു. അവര്‍ 2016-17 ഹോക്കി വേള്‍ഡ് ലീഗ് ലെ എറ്റവും ഉയര്‍ന്ന റാങ്കുള്ള ടീമും സെമിഫൈനലുകളില്‍ യോഗ്യതനേടാത്തതുമായതുകൊണ്ടാണ് അവരെ തെരഞ്ഞെടുത്തത്.ഒടുവില്‍ ഇത്തവണത്തെ മാറ്റുകൂട്ടുന്ന മത്സരത്തിനൊടുവില്‍ ആര് വിജയം കൊയ്യുമെന്ന് കാത്തിരുന്നു കാണാം.ഇനിയുളള ദിനങ്ങള്‍ മാറ്റേകും മത്സരങ്ങള്‍ കണ്ട് ആസ്വദിക്കാം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon