തിരുവനന്തപുരം: സിപിഎം അന്വേഷണത്തിലും ശശി കുറ്റക്കാരനാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ എംഎല്‍ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ തയ്യാറാണവമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതിയിന്മേലുള്ള നടപടിയുടെ ഭാഗമായി പി കെ ശശിയെ പാര്‍ട്ടി 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പി കെ ശ്രീമതിയും എ കെ ബാലനും അടങ്ങുന്ന അന്വേഷണ കമ്മീഷനാണ് ശശിക്കെതിരെയുള്ള പരാതി അന്വേഷിച്ചത്.
എന്നാല്‍ സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളെക്കുറിച്ചുള്ള പരാതിയില്‍ പാര്‍ട്ടിയല്ല അന്വേഷണം നടത്തി ശിക്ഷ വിധിക്കേണ്ടതെന്നും അത് ചെയ്യേണ്ടത് പോലീസും കോടതുയുമാണെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു. അത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
This post have 0 komentar
EmoticonEmoticon