തിരുവനന്തപുരം: കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങ് രാജ്ഭവനില്‍ നടന്നു. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ രാജ്ഭവനില്‍ എത്തി. ചിറ്റൂരിൽ നിന്നുള്ള എംഎൽഎയാണ് കെ.കൃഷ്ണൻകുട്ടി. ചിറ്റൂരിൽനിന്നുള്ള പ്രവർത്തകർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ആദ്യമായാണ് അദ്ദേഹം മന്ത്രിയാകുന്നത്. യുഡിഎഫ് ചടങ്ങ് ബഹിഷ്ക്കരിച്ചു.
പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മാത്യു ടി തോമസ് രാജിവച്ചതോടെയാണ് കൃഷ്ണൻകുട്ടിക്ക് മന്ത്രിയാകാൻ അവസരം കിട്ടിയത്. മാത്യു ടി തോമസ് കൈകാര്യം ചെയ്ത ജലവിഭവ വകുപ്പ് തന്നെയാണ് കെ.കൃഷ്ണൻകുട്ടിക്കും. രണ്ടരവര്‍ഷത്തിനു ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ജെ ഡി എസ് കേരളഘടകത്തിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ധാരണ കഴിഞ്ഞ വെള്ളിയാഴ്ച പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ അംഗീകരിച്ചിരുന്നു. ഇതോടെയാണ് മാത്യു ടി തോമസ് സ്ഥാനമൊഴിഞ്ഞത്. മാത്യു ടി തോമസിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി കെ. കൃഷ്‌ണൻ കുട്ടിയെ മന്ത്രിയാക്കണെമെന്നാവശ്യപ്പെട്ട് ജെഡിഎസ് നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയിരുന്നു.അതേസമയം, ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മാത്യു ടി തോമസ് പടിയിറങ്ങുന്നത്. ദേശീയ നേതൃത്വം തീരുമാനം അടിച്ചേല്പിച്ചുവെന്നാണ് മാത്യു ടി തോമസ് വിഭാഗത്തിന്‍റെ പരാതി.
This post have 0 komentar
EmoticonEmoticon