കൊച്ചി: റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ നെറ്റ്സിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ പൊള്ളലേറ്റവര്‍ക്കായി ശസ്്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 15ന് ടോക് എച്ച് റോഡിലെ റോട്ടറി കൊച്ചിന്‍ ഈസ്റ്റ് ഹാളില്‍ വെച്ച് രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നുമണിവരെയാണ് ക്യാമ്പ് നടത്തുന്നത്.
റോട്ടറി ക്ലബ്ബ് ഓഫ് കോയമ്പത്തൂര്‍ മെട്രോ പോളിസിന്റെയും കോയമ്പത്തൂര്‍ ഗംഗാ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ നടത്തുന്ന ക്യാമ്പില്‍ തിരഞ്ഞെടുക്കുന്നവര്‍ക്കായി ഗംഗാ ഹോസ്പിറ്റലില്‍ വെച്ച് ആവശ്യമായ തിരുത്തല്‍ ശ്‌സ്ത്രക്രിയകള്‍ 'ഹോപ്പ് ആഫ്റ്റര്‍ ഫെയര്‍' എന്ന പ്രൊജക്ടിന് കീഴില്‍ സൗജന്യമായി ചെയ്തു നല്‍കും. പദ്ധതിയുടെ പ്രയോജനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന പൊള്ളലേറ്റവര്‍ നേരിട്ട് ക്യാമ്പില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9847432272,9446569557
ഡോ. ഡോള്‍ട്ടന്‍, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എസ് വേണുഗോപാല്‍, ബിനോഷ് ബ്രൂസ്, സിനോജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
This post have 0 komentar
EmoticonEmoticon