കൊച്ചി : സ്റ്റേജ് കലകളുടെയും കലാകാരന്മരുടെയും കൂട്ടായ്മയായ വിശ്വകലാമേഖല ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നാളെ ബൈബിള്‍ നാടകമായ സ്വര്‍ഗ പുത്രി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍അറിയിച്ചു. എറണാകുളം പാലാരിവട്ടം പി.ഒ.സി.യില്‍ വൈകിട്ട് ആറുമണിക്കാണ് നാടകം അവതരിപ്പിക്കുന്നത്.
ഹൈടെക് ഡിജിറ്റല്‍ സാങ്കേതികതയും നാടക മുഹൂര്‍ത്തങ്ങളും സമന്വയിപ്പിച്ച് എല്‍ഇഡി വാളിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ഗ പുത്രി അരങ്ങിലെത്തുന്നത്. സിനിമ-സീരിയല്‍-നാടക രംഗങ്ങളിലെ പ്രമുഖരും സാങ്കേതിക പ്രതിഭകളും ഒരുമിക്കുന്ന നാടകം മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിശ്വകലമേഖല ഡറ്ക്ടര്‍ റോസ് മോഹന്‍, കണ്‍വീനര്‍ സിഡി പ്രിന്‍സ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon