തിരുവനന്തപുരം: എൽ.ഡി.എഫിന് പുറത്ത് സഹകരിച്ച് നിൽക്കുന്ന കക്ഷികളെ ഉൾപ്പെടുത്തി ലോക്സഭ െതരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലീകരിക്കാൻ ധാരണ. അന്തിമ തീരുമാനത്തിന് ഈ മാസം 26ന് എൽ.ഡി.എഫ് യോഗം ചേരും.
ഏതൊക്കെ കക്ഷികളെ ഉൾപ്പെടുത്തണമെന്നതിൽ ഘടകകക്ഷികളോട് അഭിപ്രായം ചോദിച്ചിരുന്നു. ഇക്കാര്യം 26ന് മുമ്പ് അറിയിക്കാൻ ഘടകകക്ഷികളോട് ആവശ്യപ്പെട്ടു.
ഐ.എൻ.എൽ, ലോക് താന്ത്രിക് ജനതാദൾ കക്ഷികളെ മുന്നണിയിൽ ഉൾപ്പെടുത്തുമെന്ന് ഏകദേശം ഉറപ്പാണ്. കേരള കോൺഗ്രസ് (ബി) എൻ.സി.പിയിൽ ലയിച്ച് മുന്നണിയിലെത്താനുള്ള ശ്രമത്തിലാണ്. കേരള കോൺഗ്രസ് ഫ്രാൻസിസ് ജോർജ് വിഭാഗവും മുന്നണിയില്‍ എത്തുമെന്ന പ്രതീക്ഷയിലാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon