കോട്ടയം: എംസി റോഡില്‍ തുരുത്തി മിഷന് പള്ളിക്കു സമീപം കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് യുവാവ് മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുറിച്ചി തെങ്ങനാടിയില്‍ അശോകന്റെ മകന് ആദിനാഥാണ്(23) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആദിയുടെ അമ്മ പ്രമീളയെ (40) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ 1.15നാണ് അപകടം.
തകഴിയിലെ ഒരു മരണ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു സംഘമാണ് അപകടത്തില്‍പ്പെട്ടത്. ചങ്ങനാശേരി ഭാഗത്തു നിന്നു കോട്ടയത്തേക്ക് പോയ ടാങ്കര്‍ ലോറിയെ കാര്‍ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയെത്തുടര്‍ന്നു നിയന്ത്രണം വിട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon