ads

banner

Tuesday 28 May 2019

author photo

രണ്ടാം മോദി സർക്കാർ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഇന്ന് തുടങ്ങും. മന്ത്രിസ്ഥാനം വീതം വെക്കുന്നതുമായി ബന്ധപ്പെട്ട് സഖ്യകക്ഷി നേതാക്കളുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും. ഘടകകക്ഷികൾക്ക് എത്ര മന്ത്രിസ്ഥാനം, ഏത് വകുപ്പുകൾ നൽകണം എന്നതടക്കമുളള കാര്യങ്ങളിലാകും ചർച്ച. 

മകൻ ചിരാഗ് പസ്വാന് മന്ത്രിസ്ഥാനം നല്കണമെന്ന നിലപാടിലാണ് ലോക്ജനശക്തി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാൻ. തമിഴ്‌നാട്ടിൽ കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും തമിഴ്നാട് ഉപമുഖ്യമന്ത്രി പനീർ ശെൽവം മകൻ ഒപി രവീന്ദ്രന് മന്ത്രിസ്ഥാനം ഉറപ്പാക്കാനായി രംഗത്തുണ്ട്.

അതേസമയം ബിജെപിയിൽ നിന്ന് ആരൊക്കെ മന്ത്രിമാരാകും എന്ന തീരുമാനമായിട്ടില്ല.വ്യാഴാഴ്ച വൈകിട്ട് ഏഴിന് മന്ത്രിസഭാ രൂപീകരണം നിശ്ചയിച്ചെങ്കിലും മന്ത്രിമാരെക്കുറിച്ചുള്ള ചർച്ചകൾ ഇനിയും ബിജെപി തുടങ്ങിയിട്ടില്ല. അമിത് ഷാ മന്ത്രിസഭയിലേക്ക് എത്തുമെന്ന അഭ്യൂഹം തുടരുകയാണ്. കേരളത്തിൽ നിന്ന് അൽഫോൺസ് കണ്ണന്താനം,വി മുരളീധരൻ എന്നിവര്‍ രണ്ടാം മോദി സര്‍ക്കാരില്‍ ഇടം നേടിയേക്കും എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ട്

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement