പാലാ: പാലായിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. പ്രചാരണം ചൂട് പിടിപ്പിക്കാൻ മുൻനിര നേതാക്കളെല്ലാം ഇന്ന് പാലായിൽ ഉണ്ട്. ഇനി ഒരാഴ്ച കൂടിയാണ് തെരഞ്ഞെടുപ്പിന് ഉള്ളത്. ഈ മാസം 23 ന് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സീറ്റ് നിലനിർത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എന്നാൽ പാലാ പിടിക്കാമെന്ന വിശ്വാസത്തിലാണ് എൽഡിഎഫ്. നില മെച്ചപ്പെടുത്താമെന്ന വിശ്വാസത്തിൽ ബിജെപിയും പ്രചാരണത്തിൽ സജീവമാണ്.
യുഡിഎഫിനായി വോട്ടുറപ്പിക്കാൻ പി ജെ ജോസഫും പാലായിലെ പ്രചാരണത്തിനെത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് യുഡിഎഫ് കുടുംബയോഗങ്ങളിൽ പങ്കെടുക്കും. പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആത്മാർത്ഥമായി പങ്കെടുക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു. വരുന്ന പതിനെട്ടാം തീയതി പാലയില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പി ജെ ജോസഫ് പങ്കെടുക്കും.
എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെയും എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിയുടെയും വാഹന പ്രചാരണവും ഇന്ന് തുടരും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് ഇടത് പ്രചാരണ യോഗത്തിനെത്തും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon