ads

banner

Sunday, 9 December 2018

author photo

ബുലന്ദ്​ശഹറിൽ ഗോവധം ആരോപിച്ച്​  സംഘ്​പരിവാർ നടത്തിയ കലാപത്തിനിടെ പൊലീസ്​ ഇൻസ്​പെക്​ടർ സുബോധ് കുമാർ സിങ്ങിനെ വെടിവെച്ചുകൊന്നുവെന്ന്​ സംശയിക്കുന്ന സൈനിക​ൻ ജീത്തു ഫൗജിയെ സൈന്യം യു.പി പൊലീസിന്​ കൈമാറി. ഇന്ന്​ പുലർച്ചെ 12.50 നാണ്​ ഇയാളെ യു.പി പൊലീസി​​​ന്റെ സ്​പെഷ്യൽ ടാസ്​ക്​ ഫോഴ്​സിന്​ കൈമാറിയത്​. ​ 

കൊലപാതകം നടന്ന ശേഷം കശ്​മീരിലേക്ക്​ രക്ഷപ്പെട്ട ജീത്തുവി​നെ സൈനിക യൂണിറ്റാണ്​ പിടികൂടിയത്​. ജീത്തു ഫൗജിയെ സ്​പെഷ്യൽ ടാസ്​ക്​ ഫോഴ്​സ്​ ശ്രീനഗറിലെത്തിയാണ്​ അറസ്​റ്റ്​ ചെയ്​തത്​. കലാപം നടക്കു​േമ്പാൾ ആ പ്രദേശത്ത്​ ഉണ്ടായിരുന്നതായി ജീത്തു സമ്മതിച്ചിട്ടുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു.  പ്രാഥമിക നിഗമനത്തിൽ അത്​ ശരിയാണ്​. എന്നാൽ ഇൻസ്​​െപക്​ടറെ വെടിവെച്ചത്​ ഇയാൾ തന്നെയാണോ എന്ന്​ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തിന്റെ വീഡിയോകളില്‍ സുബോധ്കുമാറിന് സമീപം ജിതേന്ദ്ര ഫൗജി നില്‍ക്കുന്നത് വ്യക്തമാണ് എന്ന് പൊലീസ് പറയുന്നുണ്ട്. കൊലപാതകം നടന്ന അന്ന് വൈകുന്നേരം തന്നെ ഇയാള്‍ താന്‍ ജോലി ചെയ്യുന്ന ശ്രീനഗറിലേയ്ക്ക് തിരിച്ചുപോയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 3നാണ് ഗ്രാമത്തിൽ പശുക്കളുടെ ജഡങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്​​ പ്രതിഷേധക്കാർ പൊലീസ്​ സ്​റ്റേഷൻ ആക്രമിക്കുകയായിരുന്നു. കലാപത്തിനിടെ പൊലീസ്​ ഇൻസ്​പെക്​ടറെ അക്രമികൾ പിന്തുടർന്ന്​ വെടിവെച്ചു കൊല്ലുകയായിരുന്നു.

സുബോധ് സിംഗിന്‍റെ ഇടത്തേ കണ്ണിന് അടുത്താണ് വെടിയേറ്റത്. വെടിയുണ്ട തലച്ചോറില്‍ തറച്ച നിലയിലായിരുന്നു ആക്രമണ ശേഷം. അദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണും പേഴ്സണല്‍ റിവോള്‍വറും കാണാതായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരമായ പരിക്കുകളോടെ അത്യസന്ന നിലയിലാണ്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement