നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് കണ്ണൂർ വിമാനത്താവളം പൊതുജനങ്ങൾക്കായി തുറന്നു . അബൂദബിയിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം ഫ്ലാഗ്ഒാഫ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഒമ്പതരയ്ക്ക് ഡിപ്പാർച്ചർ ഹാളിൽ നിലവിളക്ക് കൊളുത്തിയ ശേഷം ഇരുവരും ചേർന്ന് ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനേയും ഉമ്മൻചാണ്ടിയേും ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഉദ്ഘാടനം ബഹിഷ്കരിച്ചു.
180 യാത്രക്കാരാണ് ആദ്യ വിമാനത്തിൽ അബുദാബിയിലേക്ക് പുറപ്പെട്ടത്. ഇതേ എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. യാത്രാവിമാനങ്ങളുൾപ്പെടെ 24 ആഗമന-നിർമഗന ചാർട്ടുകളാണ് ഞായറാഴ്ചത്തെ വ്യോമഗതാഗത ഷെഡ്യൂളിലുള്ളത്.
ഡൽഹിയിൽ നിന്നുള്ള ഗോ എയറിന്റെ കണ്ണൂരിലേക്കുള്ള ആദ്യ ആഭ്യന്തര വിമാനം 11.30ഒാടെ എത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും. തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്.
ഉദ്ഘാടന ദിവസംതന്നെ ഇത്ര സജീവമായ വ്യോമഗതാഗത ചാനൽ പ്രവർത്തനസജ്ജമാവുന്നത് അപൂർവമാണെന്ന് എയർ ട്രാഫിക് സർവിസ് ചുമതലയുള്ള എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ വൃത്തങ്ങൾ വിശദീകരിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon