തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ ഇന്നു ടാഗോര്‍ തിയറ്ററില്‍ നടത്താനിരുന്ന എല്ലാ ചലച്ചിത്ര പ്രദര്‍ശനവും മാറ്റിവെച്ചു. ചില സാങ്കേതിക പ്രശ്‌നങ്ങളാണ് കാരണം. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് ചലച്ചിത്ര അക്കാദമി പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ന് ടാഗോറില്‍ പ്രദര്‍ശിപ്പിച്ച ദ ബെഡ് എന്ന സിനിമ പ്രദര്‍ശനം തുടങ്ങി 15 മിനിറ്റുകള്‍ക്കകം നിന്നു പോയിരുന്നു. പ്രൊജക്ടര്‍ തകരാറിലായതായിരുന്നു കാരണം. പ്രേക്ഷകര്‍ ആദ്യം ബഹളം ഉണ്ടാക്കിയെങ്കിലും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോളും എത്തി കാര്യങ്ങളഅ# വിശദമാക്കിയതോടെ എല്ലാവരും ശാന്തരാവുകയായിരുന്നു.
സാങ്കേതിക തകരാറുകള്‍ ഉടന്‍ പരിഗണിച്ച് ദ ബെഡിന്റെ പ്രദര്‍ശനം പിന്നീട് നടത്തുമെന്ന് കമല്‍ അറിയിച്ചു.
This post have 0 komentar
EmoticonEmoticon