ചെന്നൈ: സഹോദരിക്കു സ്വത്തെഴുതി നല്‍കിയ അമ്മയെ മകന്‍ കഴുത്തറുത്തു കൊന്നു. ചെന്നൈയിലെ ഗുഡ്വന്‍ചേരിക്കു സമീപമാണ് സംഭവം നടന്നത്. ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരിക്കുന്ന അമ്മയേയും സഹോദരിയെയും ദേവരാജന്‍ എന്നയാള്‍ ആക്രമിക്കുകയായിരുന്നു.
കഴുത്തിനു വെട്ടേറ്റ ഇയാളുടെ അമ്മ മുത്തമ്മ(77) സംഭവസ്ഥലത്തു വെട്ടു തന്നെ മരിച്ചു. അമ്മയുടെ കൂടെയുണ്ടായിരുന്ന ഇയാളുടെ സഹോദരി വിജയലക്ഷ്മിക്കും സാരമായ പരിക്കുകള്‍ പറ്റിയാട്ടുണ്ട്. ദേവരാജനെ പോലീസ് അറസ്റ്റ് ചെയ്തു.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മുത്തമ്മ മകളായ വിജയലക്ഷ്മിക്ക് റണ്ടേക്കര്‍ സ്ഥലം എഴുതി നല്‍കിയിരുന്നു. ഇതിനെതിരെ മകനായ ദോവരാജന്‍ ചെങ്കല്‍പേട്ട് ജില്ലാ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ മകന്‍ തന്നെയോ ഭര്‍ത്താവിനെയോ നോക്കിയിട്ടില്ലെന്ന് മുത്തമ്മ കോടതിയെ ബോധിപ്പിച്ചിരുന്നു. അടുത്ത ബുധനാഴ്ച കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് മകന്‍ അമ്മയെ കൊലപ്പെടുത്തിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon