ബെഗളൂരു: കര്‍ണ്ണാടകയിലെ ചാമരാജ ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ചതിനെ തുടര്‍ന്ന് 15 പേര്‍ മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കര്‍ണ്ണാടക പോലീസ്. ക്ഷേത്രത്തിലെ പ്രസാദമായ തക്കാളിച്ചോറ് കഴിച്ചതിനെ തുടര്ന്നാണ് ഭക്ഷ്യ വി,ബാധയേറ്റത്. ഇതില്‍ കലര്‍ത്തിയിരുന്നത് 15 കുപ്പി കീടനാശിനിയായിരുന്നുവെന്ന വെളിപ്പെടുത്തലാണിപ്പോള്‍ പോലീസ് നടത്തിയിരിക്കുന്നത്.
ക്ഷേത്രപൂജാരിയായ ദൊഡ്ഡയ്യയെയും മറ്റ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്ഷേത്രത്തിലെ ഇപ്പോഴത്തെ ഭാരവാഹികളെ ഇതിന്റെ പേരിന്‍ പുറത്താക്കാനും അധികാരം പിടിച്ചെടുക്കാനും വേണ്ടിയാണ് ഇവര്‍ പ്രസാദത്തില്‍ വിഷം കലര്‍ത്തിയതെന്ന് പോലീസ് അറിയിച്ചു.
കീടനാശിനി കലര്‍ത്തിയത് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും സാലൂര്‍ മഠത്തിലെ സ്വാമിയുമായ ഇമ്മാഡി മഹാദേവയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്നും ദൊഡ്ഡയ്യ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്
തക്കാളിച്ചോറുണ്ടാക്കുമ്പോള്‍ തന്നെ ഇതില്‍ 15 കുപ്പി കീടനാശിനിയും ചേര്‍ത്തിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഇവര്‍ക്കെതിരെ കൊലപാതകശ്രമം ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon