കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. മൈക്രോ വേവ് അവനില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്ന് പിടികൂടിയത്.
ദുബായില്‍ നിന്ന് വന്ന മുഹമ്മദ് ഷാന്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. വൈകിട്ട് 9 മണിയോടുകൂിയാണ് ഇയാളെ പിടികൂടിയത്.
ഉദ്ഘാടനം നടന്ന് ഒരുമാസത്തിനകമാണ് വിമാനത്താവളത്തില്‍കൂടി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഈ മാസം ഒമ്ബതിനായിരുന്നു വിമാനത്താവളം ഓദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon