ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ലയന നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. വിജയ ബാങ്കും,ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കുന്നതിനെതിരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പണിമുടക്ക് നടത്തുന്നത്.
ലയന നീക്കം യഥാര്‍ഥ പ്രശ്നമായ കിട്ടാക്കടത്തില്‍ നിന്ന് ശ്രദ്ധ വഴിതിരിച്ചുവിടാനുളള ശ്രമമാണെന്ന് ബാങ്ക് യൂണിയനുകള്‍ ആരോപിക്കുന്നു.
ബാങ്ക് ജീവനക്കാർ ജില്ലാ ആസ്ഥാനങ്ങളിൽ പ്രകടനം നടത്തും. സമരത്തെയുംഅവധികളെയും തുടർന്ന് ബാങ്കുകൾ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തുടർച്ചയായി അടഞ്ഞ് കിടക്കുകയാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon