തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറി ഭീതിയുടെ നിഴല്‍ വിട്ടൊഴിഞ്ഞ് അന്തരീക്ഷം തെളിയുന്നു. വ്യാഴം, വെളളി ദിവസങ്ങളിലായി ഒമ്പത് മരണംകൂടി സ്ഥിരീകരിച്ചിരിക്കുന്നു. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 111 ആയി ഉയര്‍ന്നു. അപകടത്തില്‍ ഇതിനോടകം 40 പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. കാണാതായ 31 പേരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. 91 ദുരിതാശ്വാസ ക്യാമ്പുകളില്‍ 46,450 കുടുംബങ്ങളിലെ 1.47 ലക്ഷം പേരുണ്ട്. രണ്ടു ദിവസമായി 44,032 പേര്‍ വീട്ടിലേക്ക് മടങ്ങിയതോടെ 232 ക്യാമ്ബുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. മാത്രമല്ല നിലവില്‍ 1160 വീട് പൂര്‍ണമായും 11,935 വീട് ഭാഗികമായും തകര്‍ന്നു.
അടുത്ത അഞ്ചു ദിവസം മഴ താരതമ്യേന കുറവായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. മേപ്പാടി പുത്തുമലയില്‍ ഇനിയും കണ്ടെത്താനുള്ള ഏഴുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു. മൃതദേഹം മണത്ത് കണ്ടുപിടിക്കുന്ന മൂന്ന് സ്‌നിഫര്‍ ഡോഗുകളെ കൊണ്ടുവന്ന് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. പതിനേഴുപേരാണ് ഉരുള്‍പൊട്ടലില്‍ അപകടത്തില്‍പ്പെട്ടത്. 10 പേരുടെ മൃതദേഹം ലഭിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon