ന്യൂഡല്‍ഹി: ബംഗാളി സിനിമ "ബോബിഷയോതര്‍ ഭൂതിന്റെ' പ്രദര്‍ശനം തടസപ്പെടുത്തിയതിന് മമതാ സര്‍ക്കാരിന് സുപ്രീംകോടതി 20 ലക്ഷം രൂപ പിഴ ചുമത്തി. ഈ തുക ചലച്ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കു നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢിന്റെ അധ്യക്ഷതിയിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ ആക്ഷേപഹാസ്യമായി പുറത്തിറക്കിയ ചിത്രത്തിന്റെ പ്രദര്‍ശനം തടസപ്പെടുത്തിയെന്നാണ് പരാതി. ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നു സംസ്ഥാനത്തെ തിയറ്ററുകള്‍ക്ക് അനുമതി നിഷേധിക്കുകയാണെന്നു ചൂണ്ടിക്കാട്ടി നിര്‍മാതാവ് കല്ല്യാണ്‍മോയ് ബില്ലി ചാറ്റര്‍ജിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ബോബിഷയോതര്‍ ഭൂത് പ്രദര്‍ശിപ്പിച്ചാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി ബംഗാള്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഫെബ്രുവരി 15-ന് റിലീസ് ചെയ്ത സിനിമ തീയേറ്ററുകളില്‍നിന്ന് പിന്‍വലിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon