തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 24 സിന്തറ്റിക് ട്രാക്കുകള്‍ വരുന്നു. വിവിധ ജില്ലകളിലായി ഗ്രാമങ്ങളിലുള്‍പ്പടെ അന്താരാഷ്ട്ര നിലവാരമുള്ള ട്രാക്കുകളാണ് ഒരുങ്ങുന്നത്. സംസ്ഥാന കായിക യുവജനകാര്യ ഡയക്ടറേറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നിര്‍മാണം. ഇതില്‍ 13 എണ്ണത്തിന്റെ നിര്‍മാണം തുടങ്ങി. ട്രാക്കിനു പുറമെ ജമ്പിങ്പിറ്റ്, ത്രോ ഇനങ്ങള്‍ക്കുള്ള സര്‍ക്കിള്‍ എന്നിവയുമുണ്ടാകും. 400 മീറ്ററിന്റെ എട്ടുവരിട്രാക്ക്, ആറുവരിട്രാക്ക്, 200 മീറ്ററിന്റെ നാലുവരിട്രാക്ക് എന്നിവയാണ് തയ്യാറാക്കുന്നത്.
തലശ്ശേരി ബ്രണ്ണന്‍ കോളേജ്, വിആര്‍ കൃഷ്ണയ്യര്‍ സ്റ്റേഡിയം, ചെങ്ങന്നൂര്‍, കല്‍പ്പറ്റ, നീലേശ്വരം, പറളി, ചാത്തനൂര്‍, കോട്ടായി, മൈലം ജിവിരാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, ആറ്റിങ്ങല്‍, കൊടുമണ്‍, കലവൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ട്രാക്കുകളുടെ നിര്‍മാണം ആരംഭിച്ചു.
കണ്ണൂരിലെ ജവഹര്‍ സ്റ്റേഡിയം, ഇടുക്കിയിലെ നെടുങ്കണ്ടം, ആലപ്പുഴ ജില്ലയിലെ ഇഎംഎസ് സ്റ്റേഡിയം, ചേര്‍ത്തല, കൊല്ലം ജില്ലയിലെ ഒളിമ്പ്യന്‍ സുരേഷ്ബാബു സ്റ്റേഡിയം, എറണാകുളം ജില്ലയിലെ മുവ്വാറ്റുപുഴ, മലപ്പുറം ജില്ലയിലെ മൊയ്തീന്‍കുട്ടി ഇന്‍ഡോര്‍ സ്റ്റേഡിയം, കോഴിക്കോട് ജില്ലയിലെ മേപ്പയൂര്‍ സ്‌കൂള്‍, പുല്ലൂരാംപാറ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി, പത്തനംതിട്ട ജില്ലയിലെ ബ്ലെസ്സന്‍ ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, അടൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം എന്നിങ്ങനെ 11 ട്രാക്കുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും.
ഈ ട്രാക്കുകള്‍ പൂര്‍ത്തിയാകുന്നതോടെ ഇടുക്കി,വയനാട്, കാസര്‍ഗോഡ്, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ സിന്തറ്റിക്ട്രാക്ക് ഇല്ലെന്ന പരാതിക്ക് പരിഹാരമാകും.
This post have 0 komentar
EmoticonEmoticon