ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യസ്ഥിതി മോശാവസ്ഥയില്‍ തുടരുന്നു. നില അതീവണ് ഗുരുതരമാണ്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനും അര്‍ധരാത്രിയില്‍ ആശുപത്രിയിലെത്തി. ഈ മാസം ഒമ്പതിന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ 66കാരനായ ജെയ്റ്റ്ലിയെ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദും കഴിഞ്ഞയാഴ്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അടക്കമുള്ളവര്‍ ജെയ്റ്റ്ലിയെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ജെയ്റ്റ്ലി അമേരിക്കയില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അര്‍ബുദത്തെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒന്നാം മോദി സര്‍ക്കാറിന്‍റെ അവസാന ബജറ്റ് അവതരിപ്പിച്ചത് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon