തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപെട്ട് ശബരിമല കർമ്മ സമിതിയും ബി ജെ പിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി ഇന്ന് വൈകീട്ട് നടക്കും. മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ 97 കേന്ദ്രങ്ങളിൽ വൈകുന്നേരം 6 നാണ് പരിപാടി.
പതിനാല് ജില്ലകളിലെ 97 കേന്ദ്രങ്ങളിലാണ് അയ്യപ്പ ജ്യോതി തെളിയിക്കുന്നത്. വൈകുന്നേരം 6 മുതൽ 6.30 വരെയാണ് പരിപാടി. സെക്രട്ടറിയറ്റിന് മുന്നിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള , ഒ.രാജഗോപാൽ എം.എൽ.എ, ശോഭാ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.
പരിപാടി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പ്രമുഖരെ അണിനിരത്തിയിട്ടുണ്ട്. കളിയിക്കാവിളയിൽ സുരേഷ് ഗോപി എം.പി., പങ്കെടുക്കും. മുൻ പി.എസ്.സി ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ ,മുൻ ഡി.ജി.പി ടി.പി സെൻകുമാർ, സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാല, മുൻ വനിതാ കമ്മീഷൻ അംഗം ജെ. പ്രമീളാ ദേവി, സിനിമാ താരം കൊല്ലം തുളസി, സംവിധായകൻ അലി അക്ബർ തുടങ്ങിയവർ വിവിധ ക്ഷേത്രങ്ങളിൽ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ശബരിമല പ്രശ്നത്തിന്‍റെ പശ്ചാത്തലത്തിൽ ലിംഗനീതിക്ക് വേണ്ടിയുള്ള സർക്കാറിന്‍റെ സി പി എമ്മിൻറേയും വനിതാ മതിലിനെ പ്രതിരോധിക്കാനാണ് സംഘപരിവാർ സംഘടനകൾ ജ്യോതി തെളിയിക്കുന്നത്. വനിതാ മതിലിനെ കടുത്ത ഭാഷയിൽ എതിർത്ത എൻ എസ് എസ് വിശ്വാസികൾക്ക് ആവശ്യമെങ്കിൽ ജ്യോതിയിൽ അണിചേരാമെന്ന നിലപാടെടുത്തത് നിർണ്ണായകമായി, ബി ജെ പി ആഗ്രഹിച്ച പിന്തുണ കിട്ടിയപ്പോൾ സി പി എമ്മും കോൺഗ്രസ്സും എൻ എസ് എസിനെ വിമർശിച്ചു. പക്ഷെ എൻ എസ് എസ് നേതാക്കൾ നേരിട്ട് ജ്യോതിയിൽ പങ്കെടുക്കില്ല
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon