ഫാദര്‍ ജോബ് ചിറ്റിലപ്പള്ളി വധ കേസിൽ പ്രതി തുരുത്തിപ്പറമ്പ് പന്തല്‍ക്കൂട്ടം രഘു കുമാറിനെ ഹൈകോടതി വെറുതെ വിട്ടു. മതിയായ തെളിവിന്റെ അഭാവത്തിൽ ഇയാൾ കുറ്റക്കാരനല്ലെന്ന് കണ്ടാണ് വെറുതെ വിട്ടത്. നേരത്തെ എറണാകുളം സി.ബി.ഐ കോടതി ശിക്ഷിച്ച കേസിൽ നൽകിയ അപ്പീലിലാണ് വിധി.
കേസിൽ എറണാകുളം സി.ബി.ഐ കോടതി രഘു കുമാറിനെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു. 2012 സെപ്തംബർ 25നാണ് എറണാകുളം സി.ബി.ഐ കോടതി രഘു കുമാറിനെ ശിക്ഷിച്ചത്.
തുരുത്തിപ്പറമ്പ് വരപ്രസാദനാഥ പള്ളി വികാരിയായിരുന്ന ഫാദര്‍ ജോബ് ചിറ്റിലപ്പള്ളി 2004 ഓഗസ്റ്റ് 28ന് തിരുവോണ നാളിലാണ് കൊല്ലപ്പെട്ടത്. പള്ളിവരാന്തയിൽ വെച്ച് അദ്ദേഹത്തിന് കുത്തേൽക്കുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon