ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് മര്‍ദനം. മോത്തിബാഗില്‍ റോഡ് ഷോയ്ക്കിടെ ആയിരുന്നു സംഭവം. തുറന്ന വാഹനത്തില്‍ അതിക്രമിച്ചെത്തിയ യുവാവ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കരണത്തടിച്ചു.
മോട്ടര്‍ നഗര്‍ പ്രദേശത്തെ പ്രചാണത്തിനിടെ ആള്‍ക്കൂട്ടത്തെ കൈവീശി കാണിക്കേകവേ ആയിരുന്നു കേജരിവാളിനെ ആക്രമിച്ചത്.
#WATCH: A man slaps Delhi Chief Minister Arvind Kejriwal during his roadshow in Moti Nagar area. (Note: Abusive language) pic.twitter.com/laDndqOSL4
— ANI (@ANI) May 4, 2019
അക്രമിയെ പൊലീസും പ്രവര്‍ത്തകരും ചേര്‍ന്ന് കീഴ്പ്പെടുത്തി. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈലാഷ് പാര്‍ക്ക് സ്വദേശി സുരേഷ് ആണ് കെജ്‌രിവാളിനെ മര്‍ദ്ദിച്ചതെന്നാണ് സൂചനകള്‍. ഇയാളെ മോത്തിനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു വരുന്നു.
ആക്രമണത്തിനുള്ള പ്രകോപനം വ്യക്തമായിട്ടില്ല. ആക്രമണത്തെ ആം ആദ്മി പാര്‍ട്ടി അപലപിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള ദില്ലി പൊലീസ് മുഖ്യമന്ത്രിക്ക് വേണ്ട സുരക്ഷയൊരുക്കുന്നതില്‍ വരുത്തിയ വീഴ്ചയാണിതെന്നും ഈ ഭീരുത്വത്തെ അപലപിക്കുന്നതായും പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. മെയ് 12നാണ് ഡല്‍ഹി പോളിംഗ് ബൂത്തിലേക്ക് പോകുക.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon