ads

banner

Saturday, 29 December 2018

author photo

തിരുവനന്തപുരം:  കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകളെക്കുറിച്ച് മൈക്രോസോഫ്റ്റ് പഠനം നടത്തുന്നു. പൊതുജന സമ്പര്‍ക്കത്തിന് രാജ്യത്തിന് നിയമപാലക സംവിധാനം സാധാരണയായി ഉപയോഗിക്കുന്ന മാര്‍ഗങ്ങളില്‍ നിന്നു വ്യത്യസ്തമായി നവമാധ്യമങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവെന്നും അതിന്റെ സ്വാധീനത്തെക്കുറിച്ചുമാണ് മൈക്രോസോഫ്റ്റ് പഠനം നടത്തുന്നത്.

മൈക്രോസോഫ്റ്റ് ബെംഗളൂരു ഗവേഷണകേന്ദ്രത്തിനുകീഴിലാണ് പഠനം. ഇതിന്റെ ഭാഗമായി ഗവേഷക ദ്രുപ ഡിനി ചാള്‍സ് പോലീസ് ആസ്ഥാനത്തെ സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫീസര്‍ ഐ.ജി. മനോജ് എബ്രഹാം, മീഡിയസെല്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ആശയവിനിമയം നടത്തി.
                                                                                                                    

ജനപ്രീതിയില്‍ കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് ന്യൂയോര്‍ക്ക് പോലീസ്, ക്വീന്‍സ് ലാന്‍ഡ് പോലീസ് എന്നിവയെ പിന്നിലാക്കിയിരുന്നു. പോലീസ് സേനകളില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഫെയ്‌സ്ബുക്ക് പേജ് എന്ന നേട്ടവും കേരള പോലീസിനാണ്.പുതുവത്സരത്തില്‍ 10 ലക്ഷം പേജ് ലൈക്  എന്ന ലക്ഷ്യത്തിനായി  പൊതുജനസഹായം  തേടിയ കേരള പൊലീസിന് ആവേശകരമായ പിന്തുണയാണ് നവമാധ്യമങ്ങളില്‍  ലഭിക്കുന്നത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement