ലക്നോ: ഉത്തര്‍ പ്രദേശില്‍ വോട്ടിങ് മെഷീനെതിരെ വ്യാപക പരാതി. ചിലയിടങ്ങളില്‍ ബി.എസ്.പിക്ക് കുത്തുന്ന വോട്ട് ബി.ജെ.പി സ്ഥാനാര്‍ഥിക്ക് പോകുന്നുവെന്ന് വോട്ടര്‍മാര്‍ പരാതിപ്പെട്ടു. വോട്ടിങ് മെഷീന്റെ ചിത്രം സഹിതമാണ് പരാതി നല്‍കിയതെങ്കിലും ആക്ഷേപം അടിസ്ഥാനരഹിതമെന്നാണ് ഇലക്ഷന്‍ ഓഫീസറുടെ പ്രതികരണം.
യു.പിയിലെ സഹാറന്‍പൂര്‍ മണ്ഡലത്തിലാണ് വോട്ടിങ് യന്ത്രത്തെക്കുറിച്ച് ആക്ഷേപമുയര്‍ന്നത്. ബി.എസ്.പിയുടെ ആന ചിഹ്നത്തിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ തെളിയുന്നത് ബി.ജെ.പി ചിഹ്നത്തിന് നേരയുള്ള ലൈറ്റാണെന്നാണ് വെളിപ്പെടുത്തല്‍.
വോട്ടറുടെ ആരോപണം ഉള്‍പ്പെടുന്ന വീഡിയോ ക്ലിപ് മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായിയാണ് ട്വീറ്റ് ചെയ്തത്. ഇതിന്റെ നിജസ്ഥിതി പരിശോധിച്ച് വരികയാണെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
എന്നാല്‍ മോക് പോളിങ്ങിനിടെയാണ് ഇങ്ങനെയുണ്ടായതെന്നും തകരാര്‍ പരിഹരിച്ചെന്നും അധികൃതര്‍ അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon