ads

banner

Friday, 16 August 2019

author photo

ന്യൂഡൽഹി : രാജ്യത്തെ ജനസംഖ്യാ വർദ്ധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനെ പ്രകീർത്തിച്ച് മുൻ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലെ മൂന്ന് കാര്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് പി ചിദംബംരം ട്വിറ്ററിൽ അദ്ദേഹത്തെ പ്രകീർത്തിച്ചത്.

"നമ്മളെല്ലാവരും സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നടത്തിയ മൂന്ന് പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്യണം. അണുകുടും എന്ന ദേശഭക്തിയുള്ള ചുമതലയാണ്, സമ്പത്തുണ്ടാക്കുന്നവരെ ബഹുമാനിക്കണം, പ്ലാസ്റ്റിക്കിന്റെ ഒറ്റത്തവണ ഉപയോഗം വേണ്ടെന്ന് വയ്ക്കണം," അദ്ദേഹം തുടർച്ചയായ ട്വീറ്റുകളിൽ പറഞ്ഞു.

"ഈ മൂന്ന് പ്രഖ്യാപനങ്ങളിൽ രണ്ടാമത്തേത് ഉച്ചത്തിലും വ്യക്തതയോടെയും കേന്ദ്ര ധനകാര്യ മന്ത്രിയും അവരുടെ കീഴിലുള്ള നികുതി വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷകരും കേട്ടിരിക്കും എന്ന് വിശ്വസിക്കുന്നു," അദ്ദേഹം പറഞ്ഞു.

"ഒന്നാമത്തെയും മൂന്നാമത്തെയും പ്രഖ്യാപനങ്ങളുടെ കാര്യത്തിൽ ജന മുന്നേറ്റം ആവശ്യമാണ്. താഴേത്തട്ടിൽ ഈ പ്രഖ്യാപനങ്ങൾക്ക് വേണ്ടി ആത്മാർപ്പണത്തോടെ പ്രവർത്തിക്കാൻ തയ്യാറാവുന്ന നിരവധി സംഘടനകളുണ്ട്," അവർ പറഞ്ഞു.

ഇന്നലെ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലാണ് മോദി അനിയന്ത്രിതമായ ജനസംഖ്യാ വർദ്ധനവിൽ ആശങ്ക പ്രകടിപ്പിച്ചത്. സമ്പത്ത് വർദ്ധിപ്പിക്കുക എന്നത് മഹത്തായ രാഷ്ട്രസേവനമാണെന്നും പ്ലാസ്റ്റികിന്റെ ഒറ്റത്തവണ ഉപയോഗം പരിസ്ഥിതിക്ക് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement