കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ ഓഫീസ് ലക്ഷ്യം വച്ചുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍43 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പോലീസുകാര്‍ക്ക് ഉള്‍പ്പടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് അഫ്ഗാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
വിദേശ എംബസികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തിന് സമീപം തിങ്കളാഴ്ച വൈകിട്ടാണ് സ്ഫോടനമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ചാവേര്‍ ഓഫീസ് പരിസരത്തേക്ക് കയറ്റിയ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ചിലര്‍ താഴേയ്ക്ക് ചാടിയെന്നും അഫ്ഗാന്‍ സൈനിക വക്താവ് അറിയിച്ചു.
സ്ഫോടനത്തിന് പിന്നാലെ രണ്ടു തോക്കുധാരികള്‍ ഓഫീസ് പരിസരത്ത് കയറി തുടര്‍ച്ചയായി നിറയൊഴിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon