കൊച്ചി: ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ പുതിയ കുരുക്കായി യുവതിയുടെ പാസ്പോർട്ട്. പരാതിക്കാരിയായ യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. 2014ൽ പുതുക്കിയ പാസ്പോർട്ടിലാണ് ബിനോയിയുടെ പേരുള്ളത്. 2004ലെ പാസ്പോർട്ടിന്റെ കാലാവധി തീർന്നു പുതുക്കിയപ്പോഴായിരുന്നു ബിനോയിയുടെ പേര് ഉൾപ്പെടുത്തിയത്. ബിനോയിക്കെതിരെ നിർണായക തെളിവാകാൻ പോന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പാസ്പോർട്ട് രേഖകൾ.
ഈ പാസ്പോർട്ടുകളുടെ പകർപ്പിനൊപ്പമാണ് ബിഹാർ സ്വദേശിയായ യുവതി മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്. പുതുക്കിയ പാസ്പോർട്ടിൽ ആദ്യ പേരായി പരാതിക്കാരിയുടെയും രണ്ടാം പേരായി ഭർത്താവ് ബിനോയ് വിനോദിനി ബാലകൃഷ്ണന്റെ പേരുമാണ് ചേർത്തിരിക്കുന്നത്. 2014ലെയാണിത്. എന്നാൽ 2004ൽ എടുത്ത പാസ്പോർട്ടിൽ യുവതിയുടെ പേരിനൊപ്പം മാതാപിതാക്കളുടെ വിവരങ്ങളാണുള്ളത്.
വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ നൽകിയാൽ മാത്രമേ ഇത്തരത്തിൽ പാസ്പോർട്ടിൽ ഭർത്താവിന്റെ പേര് ചേർക്കാനാവുകയുള്ളൂ. അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള കൃത്രിമം കാണിക്കണം. എന്നാൽ യുവതിക്കെതിരെ അത്തരം പരാതികളൊന്നുമില്ല. മാത്രവുമല്ല പാസ്പോർട്ട് നമ്പർ പരിശോധിച്ച് കൃത്രിമമൊന്നു നടത്തിയിട്ടില്ലെന്ന് പൊലീസും സ്ഥിരീകരിച്ചതാണ്. പാസ്പോർട്ട് നിലനിൽക്കുന്നതാണെന്നു തെളിഞ്ഞതോടെയാണ് ഇതു പ്രധാന തെളിവായി സ്വീകരിച്ച് ഓഷിവാര പൊലീസ് അന്വേഷണം തുടരുന്നതും. ബിനോയിയുടെ അറിവോടെ തന്നെയാണ് യുവതി പാസ്പോർട്ട് എടുത്തതെന്നും തെളിഞ്ഞിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon