ads

banner

Monday, 14 January 2019

author photo

കൊച്ചി: കൊച്ചി മുനമ്പം ഹാർബർ വഴി മഅഭയാര്‍‍ഥികള്‍ കടന്നതായി സൂചന. മുനമ്പം ഹാർബറിന് സമീപം ഉപേക്ഷിച്ച ബാഗുകൾ കണ്ടെത്തിയത് സംബന്ധിച്ച അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. ശനിയാഴ്ച രാവിലെയാണ് ഹാര്‍ബറിന് സമീപം ബാഗുകള്‍ കണ്ടെത്തിയത്.സംശയാസ്പദമായ രീതിയിൽ 19 ബാഗുകളാണ് കണ്ടെത്തിയത്. മത്സ്യ ബന്ധന ബോട്ട് വഴിയാണ് നാൽപ്പതോളം പേരെ ഓസ്ട്രേലിയയിലേക്ക് കടത്തിയതെന്നാണ് സംശയിക്കുന്നത്. ഐ ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞ ദിവസം മുനമ്പം ഹാർബറിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ബാഗുകൾ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. പൊലീസ് പരിശോധനയിൽ ബാഗുകളിൽ നിന്ന് വസ്ത്രങ്ങളും ഉണക്കിയ പഴങ്ങളും ഫോട്ടോകളും വിമാനടിക്കറ്റുകളും മറ്റും കണ്ടെടുത്തു. ആദ്യം വിമാനത്തിൽ നിന്ന് വീണതാണെന്ന അഭ്യൂഹം പരന്നെങ്കിലും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാഗുകൾ ഉപേക്ഷിച്ച് ബോട്ടു മാർഗം ചിലർ പോയതായാണ് പൊലീസ് പറയുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് നടന്നതായി സൂചന കിട്ടിയത്. സ്ത്രീകളും കുട്ടികളുമടക്കം നാൽപതോളം പേർ ബോട്ട് വഴി ഓസ്ട്രേലിയക്ക് കടന്നതായാണ് അഭ്യൂഹം.

ബാഗിൽ കണ്ട രേഖയിൽ നിന്ന് പത്ത് പേരടങ്ങുന്ന സംഘമായി പരിസരത്തെ നാലോളം റിസോർട്ടുകളിൽ താമസിച്ചതായി പൊലീസ് കണ്ടെത്തി. ഇവരിൽ ചിലർ ഡൽഹിയിൽ നിന്ന് വിമാനമാർഗം കൊച്ചിയിലെത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആ സ്ട്രേലിയക്ക് പോകുന്നതിനുള്ള എളുപ്പവഴിയാണ് മുനമ്പം ഹാർബർ .അതിനാൽ ഇ സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement