ആലപ്പുഴയില്‍ ബാറിനു മുന്നില്‍വച്ച് നാട്ടുകാരുമായി തല്ലുണ്ടാക്കിയ വാര്‍ത്തയില്‍ പ്രതികരണവുമായി നടന്‍ സുധീര്‍. സ്വന്തം സഹോദരനെ തല്ലി ചതക്കുമ്പോള്‍ ഏതൊരു ജ്യേഷ്ഠനും ചെയ്യുന്നതേ താന്‍ െചയ്‌തൊള്ളൂവെന്നും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്നും സുധീര്‍ പറയുന്നു. സുധീര്‍ ആ രാത്രിയിലെ സംഭവത്തെ കുറിച്ച് പറയുന്നു. മദ്യപിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ആലപ്പുഴ എസ്.എല്‍ പുരത്ത് വച്ചാണ് നടന്‍ സുധീറും സംഘവും രണ്ടുപേരെ കയ്യേറ്റം ചെയ്തതായിട്ടുള്ള വാര്‍ത്തകള്‍ പരന്നത്.
കഞ്ഞിക്കുഴി ജംഗ്ഷന് വടക്ക് ദേശീയപാതയില്‍ കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം. കഞ്ഞിക്കുഴി പഞ്ചായത്ത് 14ാം വാര്‍ഡ് എസ്.എല്‍ പുരം അറയ്ക്കല്‍ ഹരീഷ് (28), പഴയതോപ്പില്‍ അനൂപ് (29) എന്നിവര്‍ക്കാണ് പരിക്കേ?റ്റത്. സുധീറും സുഹൃത്തുകളും ബാറിന് സമീപം കാര്‍ നിറുത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ വാതില്‍ തുറന്നപ്പോള്‍, നടന്നു പോകുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തതതിന് പിന്നാലെ നാട്ടുകാരും എത്തിയതോടെയാണ് സംഘട്ടനത്തില്‍ കലാശിച്ചത്. ഈ സമയം, അക്രമം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ വിഷയത്തില്‍ ഇടപെടുന്നതിന് പകരം രംഗങ്ങള്‍ തന്റെ മൊബൈലില്‍ പകര്‍ത്തിയതും വിവാദമായിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon