ഇടുക്കി: ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കൊലകത്തിക്ക് ഇരയായ മഹാരാജാസ് കോളേജിലെ എസ്എഫ്ഐ വിദ്യാര്‍ഥി അഭിമന്യുവിന്‍റെ കുടുംബത്തിനായി സിപിഎം പണികഴിപ്പിച്ച വീടിന്‍റെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിര്‍വ്വഹിക്കും. അഭിമന്യുവിന്‍റെ സ്മരണാര്‍ഥം പണി കഴിപ്പിച്ച പഞ്ചായത്ത് ലൈബ്രറിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി വട്ടവടയില്‍ നിര്‍വഹിക്കും.
വട്ടവടയിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീടിന്‍റെ താക്കോൽ അഭിമന്യുവിന്‍റെ മാതാപിതാക്കൾക്ക് കൈമാറും. വട്ടവട കൊട്ടക്കന്പൂരിലെ അഭിമന്യുവിന്റെ നിലവിലെ വീടിന് അരക്കിലോമീറ്റർ അകലെയാണ് പുതിയ വീട്. പത്തര സെന്‍റ് ഭൂമിയിൽ 1,226 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിർമിച്ചിരിക്കുന്നത്. വീടിനും സ്ഥലത്തിനുമായി സി പി എം 40 ലക്ഷം രൂപയാണ് ചെലവിട്ടത്.
താക്കോല്‍ ദാനചടങ്ങില്‍ മന്ത്രി എം എം മണി ഉൾപ്പെടെയുള്ളവരും പങ്കെടുക്കും. ഇതിന് ശേഷം വട്ടവട പഞ്ചായത്ത് സ്ഥാപിച്ച അഭിമന്യു മഹാരാജാസ് ലൈബ്രറി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വട്ടവട പഞ്ചായത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് വായനശാല സജ്ജീകരിച്ചിരിക്കുന്നത്. അഭിമന്യുവിനെ സ്നേഹിക്കുന്നവരും സുഹൃത്തുക്കളും സമ്മാനിച്ച നാൽപതിനായിരത്തോളം പുസ്തകങ്ങളാണ് ലൈബ്രറിലുള്ളത്
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon