ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ അച്ചടി പ്രസില്‍ നടത്തിയ റെയ്ഡില്‍ നിന്ന് ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും വ്യാജ വീസ സ്റ്റാമ്ബുകളും മറ്റു രേഖകളും പോലീസ് പിടിച്ചെടുത്തു. വീസ അനുമതിക്കൊപ്പം പതിപ്പിക്കുന്ന സ്റ്റാമ്ബുകളാണ് പിടിച്ചെടുത്തത്.
പെഷവാര്‍ നഗരത്തിലെ യുസഫ്സായ് അച്ചടി പ്രസിലായിരുന്നു പരിശോധന. തെഹ്രികെ താലിബാന് പാക്കിസ്ഥാന്റെ(ടിടിപി) ലഘുലേഖകളും പ്രസില്‍ നിന്ന് കണ്ടെടുത്തു.
സംഭവത്തില്‍ പ്രസ് ഉടമ പോലീസ് അറസ്റ്റ് ചെയ്തു. പ്രസില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥന് നൂര്‍ ഖാന് പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon