കൊച്ചി: ശബരിമല സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സമർപിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കേസിൽ വാദം കേട്ട കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ശബരിമലയില്‍ ചിത്തിര ആട്ട വിളക്ക് സമയത്ത് പ്രശ്നമുണ്ടാക്കാന്‍ പോയ സുരേന്ദ്രന്‍റെ നടപടി ന്യായീകരിക്കാനാകില്ലെന്ന്‍ ഹൈക്കോടതി പരാമാർശിച്ചിരുന്നു.
എന്നാൽ തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീർക്കാനുള്ള നടപടിയാണെന്ന് സുരേന്ദ്രൻ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയെ സർക്കാർ എതിർത്തിട്ടുണ്ട്. കേസിൽ ഇന്ന് കൂടുതൽ വാദം കേട്ട ശേഷം വിധി പറയാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon