മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ട് അട്ടിമറിച്ചതായി ആരോപണം ഉയർത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ഇൗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു വാരികക്ക് നല്കിയ അഭിമുഖത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ യൂത്ത് ലീഗ് നല്കിയ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും നടപടികള്‍ നിലച്ചിരിക്കുകയാണ്. സെന്‍കുമാറിന്റെ ആര്.എസ്.എസ് ബാന്ധവം കൂടുതല്‍ വ്യക്തമായ സാഹചര്യത്തില്‍ ആത്മാർഥതയുണ്ടെങ്കില്‍ ഇൗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon