ഡല്‍ഹി: ഡല്‍ഹിയിലെ ദ്വാരകയില്‍ ഞായറാഴ്ച രാത്രി 11.30 ഓടുകൂടെയാണ് സംഭവം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടു കച്ചവടക്കാരും പഴങ്ങള്‍ നിറച്ച ഉന്തുവണ്ടി തള്ളിക്കൊണ്ടുപോകുമ്പോള്‍ സ്പീഡില്‍ വന്ന മെഴ്‌സിഡീസ് ബെന്‍സ് കാര്‍ ഉന്തുവണ്ടിയെയും കച്ചവടക്കാരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഒരാള്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. പരിക്കേറ്റയാളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അപകടത്തിനിടയാക്കിയ കാര്‍ നിര്‍ത്താതെ കടന്നു കളഞ്ഞെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അന്വേഷണം നടന്നുവരികയാണെന്നും, അടുത്തുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നണ്ടെന്നും അപകടത്തിനിടയാക്കിയ കാറും ഡ്രൈവറെയും ഉടന്‍ തന്നെ കണ്ടെത്തുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.
This post have 0 komentar
EmoticonEmoticon