പേരാമ്പ്ര: തിങ്കളാഴ്ച രാത്രി പത്തു മണിയോടെ പേരാമ്പ്രയിലുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്കു വെട്ടേറ്റു. കല്ലോട് കീഴലത്ത് പ്രസൂണ്‍ (32), പിതാവ് കുഞ്ഞിരാമന്‍ (62) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇവിടെ കഴിഞ്ഞ മാസം 18 ന് ബിജെപി-സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലെയും സംഘര്‍ഷം ഉണ്ടായത്. കഴിഞ്ഞ മാസം ഉണ്ടായ അക്രമത്തില്‍ പ്രസൂണിന്റെ വീട് തകര്‍ന്നിരുന്നു. ഡിവൈഎഫ്‌ഐ നേതാവിനേ വെട്ടേല്‍ക്കുകയും ചെയ്തിരുന്നു.ഇന്നലെ രാത്രി കട പൂട്ടി വീട്ടിലേക്കു പോകും വഴി ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon