ads

banner

Wednesday, 12 December 2018

author photo

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പത്താംദിവസവും എം.എല്‍.എമാര്‍ സത്യഗ്രഹം തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചക്ക് സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം. ബഹളത്തേത്തുടര്‍ന്ന് നിയമസഭ വീണ്ടും പിരിഞ്ഞു. ഒരു വിട്ടുവീഴ്ചയുമില്ലാതെ ചോദ്യോത്തര വേള തുടങ്ങിയ ഉടന്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി അവര്‍ സ്പീക്കറുടെ ഡയസിന് മുന്നിലെത്തുകയായിരുന്നു.

സ്പീക്കര്‍ പ്രതിപക്ഷ നിലപാടിനെതിരെ രൂക്ഷമായി വിമര്‍ശിച്ചു. പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്. ചെയറിന്റെ മുഖം മറച്ചുകൊണ്ടുള്ള പ്രതിഷേധ രീതി ശരിയല്ല. വേദനാജനകവും നിര്‍ഭാഗ്യവുമാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തര വേള നിര്‍ത്തിവെച്ച് സഭ പിരിഞ്ഞു.

അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി, ഹൈബി ഈഡന്‍, ഐ.സി ബാലകൃഷ്ണന്‍, ടിവി ഇബ്രാഹിം, എം വിന്‍സന്റ്,  ശബരിനാഥ് എന്നിവരാണ് സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബഹളം വെച്ചത്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement