ഇടുക്കി: മൂന്നാറിൽ ഭൂസംരക്ഷണ സേനയ്ക്ക് എതിരെ സിപിഎം ആക്രമണമെന്ന് പരാതി. ഭൂസംരക്ഷണ സേനാംഗത്തിന്റെ ഫോൺ സിപിഎം മൂന്നാർ ഏരിയാ സെക്രട്ടറി പിടിച്ചു വാങ്ങി എറിഞ്ഞ് തകർത്തെന്ന് ആരോപണം. അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിന്റെ ചിത്രങ്ങൾ പകർത്തിയ ഫോണാണ് തകർത്തത്. സിപിഎം മൂന്നാര്‍ ഏരിയാ സെക്രട്ടറി കെ കെ വിജയനെതിരെയാണ് ആരോപണം. മൂന്നാർ സ്പെഷ്യൽ ഓഫിസിൽ ഏരിയാ സെക്രട്ടറിയുടെയും കെട്ടിട ഉടമയുടെയും നേത്യത്വത്തിലെത്തിയ സംഘം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. ദേവികുളം സബ് കളക്ടർക്കും ജില്ലാ കളക്ടർക്കും പരാതി നൽകുമെന്ന് ഭൂസംരക്ഷണ സേന പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon