പത്തനംതിട്ട: ശബരിമലയിലേയ്ക്ക് സ്‌പെഷ്യൽ സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് താത്ക്കാലിക ഡ്രൈവർമാരെ നിയമിക്കാമെന്ന് ഹൈക്കോടതി. 1386 പേരെ പിഎസ്‌സി ലിസ്റ്റിൽ നിന്ന് താത്ക്കാലികമായി നിയമിക്കാം. പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ നിയമിക്കരുതെന്നും കോടതി പറഞ്ഞു. കെഎസ്ആർടിസി നൽകിയ ഹർജിയിലാണ് ദേവസ്വം ബെഞ്ച് വിധി.സ്‌പെഷ്യൽ സർവീസ് നടത്തുന്ന 504 ബസുകൾക്കായാണ് പരിചയ സമ്പന്നരായ 1386 ഡ്രൈവർമാരെ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിക്കുന്നത്. തീർത്ഥാടകരുടെ സുരക്ഷ പ്രധാനമാണെന്നും പമ്പ -നിലയ്ക്കൽ റൂട്ടിൽ പരിചയസമ്പത്തുള്ള ഡ്രൈവർമാർ വേണമെന്നും കെഎസ്ആർടിസി ആവശ്യപ്പെട്ടിരുന്നു.
This post have 0 komentar
EmoticonEmoticon