ads

banner

Tuesday, 19 November 2019

author photo

പൊന്നാനി: മലപ്പുറത്ത് 150 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്. പൊന്നാനി സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടയ്ക്ക കച്ചവടത്തിന്റെ മറവിലാണ് കബളിപ്പിച്ചത്. പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്നും നോട്ടെണ്ണുന്ന യന്ത്രവും  വ്യാജ ചെക്കുകളും പൊലീസ് പിടിച്ചെടുത്തു. പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖിനെയും ഫൈസൽ നാസറിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.  വ്യാജ കമ്പനികളുണ്ടാക്കി കോടികളുടെ അടക്ക കച്ചവടം നടത്തിയതായി ക്രിത്രിമ രേഖ നിർമിച്ചാണ് പണം തട്ടിയത്. കോടികളുടെ അടക്ക കയറ്റുമതി നടത്തുന്നതിന്റെ വ്യാജരേഖകൾ നൽകി ജി.എസ്.ടിയിൽ നിന്ന് 5 ശതമാനം സ്വന്തം അക്കൗണ്ടിലേക്ക് ഇൻപുട്ട് നികുതിയായി എത്തിച്ചായിരുന്നു തട്ടിപ്പ്.

കൊട്ടടക്കയും തേങ്ങയും കയറ്റുമതി ചെയ്യുന്ന കമ്പനിയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് നിക്ഷേപകരെ സമീപിച്ചിരുന്നത്. ജി.എസ്.ടി അക്കൗണ്ട് നിർമിക്കുന്നതും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നതുമെല്ലാം പ്രതികൾ തന്നെയായിരുന്നു. ജി.എസ്.ടി തുക അടയ്ക്കാതായതിനെത്തുടർന്ന് ജി.എസ്.ടി  ഉദ്യോഗസ്ഥർ പരാതിക്കാരെ സമീപിച്ചതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം ആദ്യ കണ്ണികൾ അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപകർ പരാതിയുമായെത്തുമെന്നാണ് കരുതുന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement