കോട്ടയം: ശബരിമല പ്രവേശനത്തിനായി വീണ്ടും യുവതികള്‍ എത്തിയ സാഹചര്യത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി ശബരിമലയിലുണ്ടെന്നും, അവരാണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
രണ്ട് ജഡ്‌ജിമാരും ഒരു സീനിയർ ഐ.പി.എസ് ഓഫീസറും അടങ്ങുന്നതാണ് നിരീക്ഷക സമിതി. അവരുടെ തീരുമാനത്തിന്റെ അടിസ്ഥനത്തിലാണ് ശബരിമലയുടെ കാര്യത്തിൽ ഇപ്പോൾ സർക്കാർ മുന്നോട്ടു നീങ്ങുന്നത്. നിരീക്ഷക സമിതി ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കും. അതനുസരിച്ച് മാത്രമെ കാര്യങ്ങൾ നടക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, അയ്യപ്പ ദര്‍ശനത്തിനായി പമ്ബയിലെത്തി മനിതി സംഘാംഗങ്ങളെ തടയുകയും പ്രതിഷേധം കനക്കുകയും ചെയ്തതിനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ അനുനയ ചര്‍ച്ച പരാജയപ്പെട്ടു.
ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് സംഘാംഗമായ സെല്‍വി പറഞ്ഞു. സുരക്ഷ ഒരുക്കേണ്ടത് പോലീസ് ആണെന്നും അവര്‍ എപ്പോള്‍ സുരക്ഷ നല്‍കുന്നുവോ അപ്പോള്‍ മലചവിട്ടുമെന്നും സെല്‍വി അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon