കീവ്: യുക്രെയിനിലെത്തിയ യുദ്ധക്കപ്പലുകള്‍ റഷ്യക്കുള്ള മുന്നറിയിപ്പെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗാവിന് വില്യംസണ്. യുക്രെയിനിലെത്തിയ ബ്രിട്ടീഷ് നാവികസേനാ കപ്പല്‍ എച്ച്എംഎസ് എക്കോ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുള്ള ശക്തമായ സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ യുദ്ധക്കപ്പലുകള്‍ യുക്രെയിനിലെക്ക് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയിന്റെ കരിങ്കടല്‍തീര തുറമുഖമായ ഒഡേസയിലെത്തിയ കപ്പല്‍ വില്യംസണ് സന്ദര്‍ശിച്ചു.
നവംബറില്‍ കെര്‍ച്ച് കടലിടുക്കില്‍വച്ചു യുക്രെയിന്റെ മൂന്നു കപ്പലുകളെയും 24 നാവികരെയും റഷ്യ പിടികൂടിയിരുന്നു. ക്രൈമിയന്‍ അര്ധദ്വീപുമായുമായി ബന്ധിപ്പിക്കുന്ന പാലത്തിനടിയിലൂടെ യുക്രെയിന് കപ്പലുകള്‍ ആസോവ് കടലിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് റഷ്യന്‍ നാവിക സേന തടഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടന് കപ്പല്‍ അയച്ചത്.
This post have 0 komentar
EmoticonEmoticon