ജയ്പുര്‍: പൊതുവേദിയില്‍ തന്നെ അപമാനിച്ച ശരദ് യാദവിനെതിരേ നടപടി വേണമെന്നു വസുന്ധര. തനിക്കു വണ്ണം കൂടുതലാണെന്നും വിശ്രമം കൊടുക്കണമെന്നും പൊതുവേദിയില്‍ പ്രസംഗിച്ചതിനു ജെഡി-യു മുന്‍ നേതാവ് ശരദ് യാദവിനെതിരേ നടപടി വേണമെന്ന് വസുന്ധര.
ഇത് ആവശ്യപ്പെട്ട് രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധരാജെ തെരഞ്ഞെടുപ്പു കമ്മീഷനുപരാതി നല്കി. യാദവിനെപ്പോലെ മുതിര്‍ന്ന നേതാവില്‍നിന്ന് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഒരു പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് വസുന്ധരരാജെ പരാതിയില്‍ ചൂണ്ടിക്കാട്ടി.
യാദവിന്റെ പരാമര്‍ശമടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി ആവശ്യപ്പെട്ട് വസുന്ധരാജെ തെരഞ്ഞെടുപ്പു കമ്മീഷനുപരാതി നല്‍കിയിരിക്കുന്നത്. ബുധനാഴ്ച ആല്‍വാറില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചാരണ റാലിയിലായിരുന്നു ശരദ് യാദവിന്റെ പരാമര്‍ശം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon