ന്യൂഡല്‍ഹി: മുത്തലാഖ് ഓർഡിനൻസിന് പകരമുള്ള ബിൽ നാളെ ലോക്സഭയിൽ പാസാക്കാൻ ബിജെപി നീക്കം. നാളെ സഭയിൽ ഹാജരാകാൻ എംപിമാർക്ക് ബിജെപി വിപ്പു നല്കി. അണ്ണാ ഡിഎംകെയുടെ പിന്തുണയും ബിജെപി തേടി.
നാളെ ബില്ല് ചർച്ചയ്ക്കെടുക്കുമ്പോൾ സഹകരിക്കാം എന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചയിൽ പങ്കെടുത്താലും ബില്ലിനെ കോൺഗ്രസ് ഇന്നത്തെ നിലയ്ക്ക് പിന്തുണയ്ക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നു.
സഭയിൽ എൻഡിഎയ്ക്ക് ഭൂരിപക്ഷമുണ്ട്. എന്നാൽ അവധിക്കാലത്ത് അംഗങ്ങൾ സഭയിൽ വരാതിരുന്നാൽ ബിജെപിക്ക് തിരിച്ചടിയാവും. അതിനാലാണ് സഭയിൽ ഹാജരായി ബില്ലിന് അനുകൂലമായി വോട്ടു ചെയ്യണം എന്നാവശ്യപ്പെട്ട് വിപ്പു നല്കിയത്.
രണ്ട് എംപിമാർ അടുത്തിടെ രാജിവച്ചതോടെ ബിജെപി അംഗസംഖ്യ 269 ആയി സഭയിൽ കുറഞ്ഞു. എൻഡിഎ അംഗങ്ങളുടെ പിന്തുണ കൂടി ബിജെപിക്കു കിട്ടുമെങ്കിലും ആശയക്കുഴപ്പം ഒഴിവാക്കാൻ 37 പേരുള്ള അണ്ണാ ഡിഎംകെയുടെ സഹകരണവും ബിജെപി തേടിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon