ന്യൂഡല്‍ഹി: ബിഹാറിലെ മുസഫര്‍പൂര്‍ ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ നടന്ന ബാലപീഡനക്കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ സംഭവത്തില്‍ സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ എം.നാഗേശ്വര്‍ റാവു സുപ്രീംകോടതിയില്‍ മാപ്പു പറഞ്ഞു.
സുപ്രീംകോടതി ഉത്തരവ് മറികടന്ന് നാഗേശ്വര്‍ റാവു അന്വേഷണ ഉദ്യോഗസ്ഥനായ എ.കെ.ശര്‍മയെ സ്ഥലം മാറ്റിയിരുന്നു. ഇതിന് മാപ്പ് പറഞ്ഞുകൊണ്ടാണ് റാവു സുപ്രീംകോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്. തന്റെ നടപടിയില്‍ കോടതിയോട് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നാണ് റാവു സത്യവാങ്ങ്മൂലത്തില്‍ പറയുന്നത്.
സുപ്രീം കോടതിയുടെ ഉത്തരവ് നിലനില്‍ക്കുമ്ബോള്‍ താന്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ പാടില്ലായിരുന്നുവെന്നും റാവു വ്യക്തമാക്കി. സത്യവാങ്ങ്മൂലം ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon