ന്യൂഡല്‍ഹി : രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള ബിജെപി എംപി ഓം ബിര്‍ള പതിനേഴാം ലോക്‌സഭയുടെ സ്പീക്കറാകും. ബിജെപിയില്‍ ഇക്കാര്യത്തില്‍ ധാരണയായെന്നാണു സൂചന. ചൊവ്വാഴ്ച ഉച്ചയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.കോട്ടയില്‍നിന്ന് രണ്ടു വട്ടം എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ള കോട്ട സൗത്തില്‍നിന്ന് മൂന്നു തവണ എംഎല്‍എ ആയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രാംനാരായണിനെ 2.79 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തിയാണ് ഓം ബിര്‍ള ലോക്‌സഭയിലെത്തിയത്.തിങ്കളാഴ്ച ആരംഭിച്ച 17–ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിൽ പ്രോടെം സ്പീക്കറായി ബിജെപി എംപി വീരേന്ദ്രകുമാർ ചുമതലയേറ്റിരുന്നു. 300 എംപിമാരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്. ബാക്കി അംഗങ്ങളുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. കഴിഞ്ഞ തവണ സ്പീക്കറായിരുന്ന സുമിത്ര മഹാജൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നില്ല. അതെ സമയം കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്താൻ സാധ്യതയില്ല , ലോക്സഭയിൽ ഉന്നയിക്കേണ്ട വിഷയങ്ങളും തന്ത്രങ്ങളും ആസൂത്രണം ചെയ്യാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ ദില്ലയിൽ യോഗം ചേർന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon