തിരുവനന്തപുരം : സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 23,000 പേര് ക്യാംപുകളില്‍ കഴിയുന്നു. വയനാട്ടില്‍ മാത്രം 10000 പേരാണ് ക്യാംപിലുള്ളത്. എൻഡിആർഎഫിന്റെ നാലുസംഘം കേരളത്തിലേക്ക് തിരിച്ചു. ഭോപ്പാലില്‍നിന്ന് സേനയുടെ നാലുസംഘം എത്തും. മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങി.
കോഴിക്കോട് മുക്കത്ത് കനത്ത മഴ . തോട്ടുമുക്കം,കാരശേരി,ചെറുവാടി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു . കക്കയം ഡാം അല്പസമയത്തിനുള്ളില് മൂന്ന് അടിവരെ തുറക്കും.വലിയ അളവില്‍ വെള്ളം വരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് .
പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം വട്ടപ്പാറയില്‍ ഭൂചലനം അനുഭവപ്പെട്ടു. പാലക്കാട്, കോഴിക്കോട്, കോട്ടയം, പാല, മൂവാറ്റുപുഴ, മുക്കം ടൗണുകള്‍ വെള്ളത്തിലായി. നെടുമ്പാശേരി വിമാനത്താവളം വെള്ളത്തിലായി. മറ്റന്നാള്‍വരെ പ്രവര്‍ത്തനം നിര്‍ത്തി. പല ട്രെയിനുകളും വൈകിയോടുന്നു
Friday, 9 August 2019
Previous article
അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു;ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി
This post have 0 komentar
EmoticonEmoticon