കൊളമ്ബോ: ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തില്‍ ത്രീവ്രവാദികളെ നേരിടാന്‍ ഇന്ത്യ എന്‍.എസ്.ജി കമാന്‍ഡോകളെ അയക്കേണ്ടതില്ലെന്ന്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ. തീവ്രവാദത്തെ തുരത്താന്‍ ഒരു വിദേശ സൈന്യത്തേയും ആവശ്യമില്ലെന്നും സ്വയം അതിനു സാധിക്കുമെന്നും രാജപക്‌സെ പറഞ്ഞു. ഇന്ത്യയുടെ സഹായഹസ്തത്തിന് രാജപക്‌സെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
'ഇന്ത്യയുടെ സഹായ വാഗ്ദാനത്തിന് ഒരുപാട് നന്ദിയുണ്ട്. എന്നാല്‍ എന്‍.എസ്.ജി ശ്രീലങ്കയിലേക്ക് വരേണ്ടതില്ല. വിദേശ പട്ടാളക്കാരുടെ സേവനം ഞങ്ങള്‍ക്ക് ആവശ്യമില്ല. ഞങ്ങളുടെ സൈന്യം പ്രാപ്തിയുള്ളവരാണ്. ഞങ്ങള്‍ അവര്‍ക്ക് അധികാരവും സ്വാതന്ത്രവും കൊടുത്താല്‍ മാത്രം മതി'- മഹീന്ദ രാജപക്‌സെ പറഞ്ഞു.
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെക്കെതിരെയും രാജപക്‌സെ തുറന്നടിച്ചു. വോട്ട് ലക്ഷ്യംവച്ച് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon