ബാന്ദ: ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായ തീപ്പിടിത്തം മറ്റ് നിലകളിലേക്ക് പടരുന്നതിന് മുമ്പ് കുരച്ച് മുന്നറിപ്പ് നല്‍കി നിരവധിപ്പേര്‍ക്ക് രക്ഷകനായ നായ അതേ തീയില്‍പ്പെട്ട് ചത്തു. ഉത്തര്‍പ്രദേശിലെ ബാന്ദയില്‍ ജനവാസമേഖയിലെ ഇലക്ട്രോണിക്‌സ് ഫര്‍ണിച്ചര്‍ ഷോറൂമിലാണ് തീപ്പിടുത്തമുണ്ടായത്. നാല് നിലകളുള്ള കെട്ടിട്ടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്.
തീ പടരുന്നത് കണ്ട നായ നിര്‍ത്താതെ കുരച്ച് കെട്ടിടത്തിലെ താമസക്കാരുടെ ശ്രദ്ധ ആകര്‍ഷിച്ചു. നായയുടെ നിര്‍ത്താതെയുള്ള കരു ശ്രദ്ധിച്ച് കെട്ടിടത്തിലെ വിവിധ നിലകളില്‍ താമസിച്ചിരുന്ന മുപ്പതോളം പേര്‍ തീ പടരുന്നത് കണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.എന്നാല്‍ രക്ഷപ്പെടാനുള്ള തിരക്കിനിടയില്‍ രക്ഷകനായ നായയെ എല്ലാവരം മറന്നു. ഇതോടെ നായ തീയില്‍ പെട്ട് ചത്തു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിയിലാണ് നായയ്ക്ക് അപകടമുണ്ടായതെന്ന് രക്ഷപ്പെട്ട താമസക്കാരില്‍ ഒരാള്‍ അറിയിച്ചു.
സ്ഥാപനത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനിടയാക്കിയതെന്നാണ് നിഗമനം. ഫ്‌ളാറ്റുകളിലെ ഗ്യാസ് സിലണ്ടറുകളും അഗ്നിബാധയെ തുടര്‍ന്ന് പൊട്ടിത്തെറിച്ചു. സിലണ്ടറുകളുടെ പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു.
This post have 0 komentar
EmoticonEmoticon